ശാരിക പൈതലിൻ കൊഞ്ചലായ് ചൊല്ലിയ
രാമായണ കാവ്യം നാവിൽ വിളങ്ങുമ്പോൾ
ചിന്തയിൽ നിറയുന്ന ശ്രീ രാമ മഹിമയാൽ
ബ്രഹ്മ സായൂജ്യം കൈവരും നിർണ്ണയം
ബ്രഹ്മ സായൂജ്യം കൈവരും നിർണ്ണയം
ഭാരത സംസ്കാര സ്പന്ദനങ്ങൾ കോർത്ത
ത്രേതായുഗത്തിൻ തുടിപ്പായ് തലോടലായ്
ശ്രീരാമ മന്ത്ര ധ്വനി കേട്ടാൽ ഉള്ളിൽ
ശക്തിയേറാത്തവർ മനുജരാണോ? ഹരേ
ശക്തിയേറാത്തവർ മനുജരാണോ?
സനാതന ധർമ്മത്തിൻ തത്വസാരമാം
സൂര്യവംശ ജാത രാമകഥാമൃതം
സരയൂ പോൽ ഒഴുകട്ടെ പുണ്യാഹമായ്
സർവ്വ ചരാചര സിരകളിലെന്നും
സർവ്വ ചരാചര സിരകളിലും